Enquiry

QUICK ENQUIRY


Blogs

ഒരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങുമ്പോള്‍ ഒഴിവാക്കേണ്ട വലിയ 10 പിഴവുകള്‍

ഒരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങുമ്പോള്‍ ഒഴിവാക്കേണ്ട വലിയ 10 പിഴവുകള്‍
March 8, 2019 | Construction Consultant

നിങ്ങള്‍ നിങ്ങളുടെ സ്വപ്നഭവനം സ്വന്തമാക്കാന്‍ കഠിന പരിശ്രമം നടത്തുകയും കൊച്ചിയിലോ, തൃശ്ശൂരിലോ അഥവാ തിരുവനന്തപുരത്തോ മികച്ച അപ്പാര്‍ട്ട്‌മെന്റ്കളുടെ ഒരു വിഷ് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്യുമ്പോള്‍ത്തന്നെ ശ്രദ്ധയില്‍പ്പെടാതെ പോകരുതാത്ത പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങളുണ്ട്. നിങ്ങളുടെ സ്വപ്നവീടിന്റെ താക്കോല്‍ കൈയ്യില്‍ക്കിട്ടാനുള്ള ആവേശത്തിനിടയില്‍ ചിലപ്പോള്‍ പലതും ശ്രദ്ധിക്കാന്‍ കഴിയാതെ വരും. അതുകൊണ്ട് സന്തോഷപൂര്‍ണ്ണവും സമാധാനപരവുമായ ഒരു ജീവിതം ഉറപ്പുവരുത്താനായി ഒഴിവാക്കാവുന്ന ചില പിഴവുകള്‍.

1. ബില്‍ഡറുടെ പ്രശസ്തിയെയും സാമ്പത്തികമായ പിന്‍ബലത്തേയും പറ്റിയുള്ള അന്വേഷണത്തിന്റെ അഭാവം.

നിങ്ങള്‍ക്ക് കമ്പനിയുടെ പേര് വച്ച് ഒരു ഇന്റര്‍നെറ്റ് റിസര്‍ച്ച് എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുമെങ്കിലും ഒരു ഫീല്‍ഡ് റിസര്‍ച്ച് ചെയ്യാനാണ്
എപ്പോഴും നിര്‍ദ്ദേശിക്കപ്പെടുന്നത്. പഴയ പ്രൊജക്ടുകളില്‍ നിന്ന് യൂണിറ്റുകള്‍ വാങ്ങിയിട്ടുള്ള ഉപഭോക്താക്കളുമായി സംസാരിക്കുന്നത് ഒരു മികച്ച ആശയമാണ്. ഒരു നല്ല ട്രാക്ക് റെക്കോര്‍ഡ് ഉള്ള
പരിചയസമ്പന്നതയുള്ള ഒരു ബില്‍ഡറില്‍ നിന്ന് വാങ്ങുന്നത് എപ്പോഴും സുരക്ഷിതമായിരിക്കും. ഒരു അംഗീകൃത ബില്‍ഡര്‍ക്ക് കൂടുതല്‍ പ്രൊഫഷണലായ സിസ്റ്റങ്ങളുടെയും പ്രൊസസ്സുകളുടെയും ഒരു ശൃംഘല തന്നെ നിലവിലുണ്ടാകും.

ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്റെ 9001:2008 സര്‍ട്ടിഫിക്കേഷനനുസരിച്ച്, ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിനുവേണ്ട മാനദണ്ഡങ്ങള്‍ ഉപഭോക്തൃകേന്ദ്രീകൃതവും അവരുടെ സംതൃപ്തിയെ കണക്കിലെടുക്കുന്നതുമടക്കം എട്ട് തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് ഒരു ISO 9001:2008 സര്‍ട്ടിഫൈഡ് ബില്‍ഡര്‍ അവരുടെ സമീപനത്തില്‍ കൂടുതല്‍ പ്രൊഫഷണലായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

കമ്പനി ഓവര്‍ ലിവറേജ്ഡ് ആണോ എന്ന് നിങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ശക്തമായ ഫിനാന്‍ഷ്യല്‍ ബാക്ക് അപ്പ് ഉള്ള കമ്പനികള്‍ അവരുടെ പ്രൊജക്ടുകള്‍ സമയത്തിന് പൂര്‍ത്തിയാക്കും. ചുരുക്കം ചില ബില്‍ഡേഴ്‌സ് അവരുടെ സാമ്പത്തികസ്ഥിതിയുടെ വിശദാംശങ്ങള്‍ അവരുടെ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടാകും. മറ്റുള്ളവരുടെ
വിശദവിവരങ്ങള്‍ക്കായി രജിസ്ട്രാര്‍സ് ഓഫ് കമ്പനീസ് (ROC) ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

2. മാര്‍ക്കറ്റ് സ്റ്റഡിയിലും റിസേര്‍ച്ചിലുമുള്ള അഭാവം

റിയല്‍ എസ്റ്റേറ്റിന്റെ മാര്‍ക്കറ്റ് ഡൈനാമിക്‌സ് മാറിക്കൊണ്ടേയിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ സമ്പാദ്യം പ്രോപ്പര്‍ട്ടിയില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഇത് ഇന്‍വെസ്റ്റ്‌മെന്റിനുള്ള ശരിയായ സമയമാണോ അല്ലയോ എന്ന് അറിഞ്ഞിരിക്കണം. കൂടാതെ മുന്‍പത്തെ ഉടമ, കെട്ടിടത്തിന്റെ തരം, ബില്‍ഡറുടെ ചരിത്രം തുടങ്ങിയവയുള്‍പ്പെടെ പ്രോപ്പര്‍ട്ടിയുടെ എല്ലാവശങ്ങളും പഠിക്കുക.

3. വിലയിലും സ്ഥാനത്തിലും തെറ്റുപറ്റുക

നിങ്ങളുടെ ഭവനത്തിന്റെ സ്ഥാനം നിശ്ചയിക്കുന്നതിന് മുന്‍പ് നിങ്ങളുടെയും കുടുംബത്തിന്റെയും ആവശ്യം മനസ്സിലാക്കുകയെന്നത് ഏറെ പ്രധാനമാണ്. ജോലിസ്ഥലത്തേക്കുള്ള ദൂരം പൊതുഗതാഗതം, സ്‌കൂള്‍
തുടങ്ങിയ സൌകര്യങ്ങള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍ അല്ലെങ്കില്‍ വിനോദകേന്ദ്രങ്ങള്‍ ഒപ്പം ആ സ്ഥലത്തെ കുറ്റകൃത്യങ്ങളുടെ കണക്ക് എന്നിവ പ്രധാനമായും ശ്രദ്ധിക്കുക.

4. മാര്‍ക്കറ്റ് സ്റ്റഡിയിലും റിസേര്‍ച്ചിലുമുള്ള അഭാവം

റിയല്‍ എസ്റ്റേറ്റ് ഏജന്റുകളെ കണ്ണുംപൂട്ടി വിശ്വസിക്കുന്നതിനു പകരം സ്വന്തമായി ഒരു അന്വേഷണം നടത്താന്‍ ശ്രമിക്കുക. എന്തെന്നാല്‍ അവര്‍ ഒരു ഇടപാട് നടത്തുന്നതിനായി അതില്‍ കൂടുതല്‍ പ്രേരണ ചെലുത്താനിടയുണ്ട്. അനവധി കേസുകളില്‍ ഏജന്റ്, വില്പനക്കാരന്റെ ഏജന്റായിരിക്കും നിങ്ങളുടെ താല്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കില്ല. റിയല്‍റ്ററിന്റെ ഉപദേശം തേടുന്നത് ഉചിതമാണെങ്കിലും അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളെ പൂര്‍ണ്ണമായും ആശ്രയിക്കരുത്.

5. ഭൂസ്വത്തിന്റെ രേഖകള്‍, അംഗീകാരം തുടങ്ങിയവയുടെ പേപ്പര്‍വര്‍ക്കും നിയമപരമായ സാധുതാപരിശോധയും കണക്കിലെടുക്കാതിരിക്കുക.

പ്രോപ്പര്‍ട്ടി വാങ്ങുമ്പോള്‍ കണക്കിലെടുക്കേണ്ട ഏറ്റവും മുഖ്യമായ ഘടകം പ്രമാണങ്ങളാണ്. ആളുകള്‍ രേഖകള്‍ അവഗണിക്കുമ്പോള്‍, അവര്‍ക്ക് പണവും പ്രോപ്പര്‍ട്ടിയും നഷ്ടപ്പെടാനുള്ള സാദ്ധ്യതയുണ്ട്. അതുകൊണ്ട്, രേഖകളുടെ നിയമസാധുതയും അപ് ടു ഡേറ്റ് ആണോ എന്ന സൂക്ഷമപരിശോധനയും നിര്‍ബന്ധമാണ്. ബാങ്ക്, പ്രൊജക്ട് അപ്രൂവ് ചെയ്യുമ്പോള്‍ അവര്‍ എല്ലാ രേഖകളും സര്‍വ്വേ നമ്പറുകളും, സെയില്‍ ഡീഡ് എക്‌സിക്യൂഷനും, കണ്‍വേര്‍ഷന്‍ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കുന്നതാണ്. പ്രൊജക്ട് ഒരു ദേശസാല്‍കൃത
ബാങ്ക് അപ്രൂവ് ചെയ്തിട്ടുള്ളതാണെങ്കില്‍ കൂടുതല്‍ സുരക്ഷിതമാണ്.അല്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ നിയമോപദേശകനെ ഒരു പുനര്‍പരിശോധനയ്ക്കായി ഏല്‍പ്പിക്കാവുന്നതാണ്.

6. കാര്‍ പാര്‍ക്കിംഗ് അലോട്ട്‌മെന്റുകളെയും പ്ലാനുകളെയും പറ്റി ശ്രദ്ധിക്കുക.

പ്രോപ്പര്‍ട്ടി ബുക്കിംഗിന്റെ സമയത്ത് നിങ്ങളുടെ കാര്‍ പാര്‍ക്കിംഗ് തെരഞ്ഞെടുക്കുകയും പാര്‍ക്കിംഗ് ലേയൌട്ട് ബില്‍ഡറെക്കൊണ്ട് ഒപ്പിട്ടുവാങ്ങിക്കുകയും ചെയ്യുക. ഒപ്പം, സെയില്‍ എഗ്രിമെന്റില്‍ നിങ്ങളുടെ ഫ്‌ളോര്‍ പ്ലാനിന്റെ കൂടെ ഇലക്ട്രിക്കല്‍, പ്ലംപിംഗ് പ്ലാനുകളും ഉണ്ട് എന്ന് ഉറപ്പുവരുത്തുക.

7. എഗ്രിമെന്റ് ടു സെയില്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുക

നിങ്ങള്‍ വീടിന്റെ നിര്‍മ്മാണത്തിനായി ഒരു സൈറ്റ് അല്ലെങ്കില്‍ ഒരു വീട് ബില്‍ഡറില്‍ നിന്ന് വാങ്ങുമ്പോള്‍, ഒപ്പുവയ്ക്കുന്നതിന് മുന്‍പ് സൂക്ഷമപരിശോധക്ക് വിധേയമാക്കേണ്ട ഒന്നാണ് സെയില്‍ എഗ്രിമെന്റ്. കാരണം, ഒരിക്കല്‍ ഒപ്പുവച്ചാല്‍ നിങ്ങള്‍ക്ക് അതിലുള്ള ഒന്നിനുംതന്നെ വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല.
പ്രോപ്പര്‍ട്ടി കൈമാറ്റം ചെയ്യുന്നത് മുന്‍കൂട്ടി നന്നായി പ്ലാന്‍ ചെയ്യണം. ‘എഗ്രിമെന്റ് ടു സെയില്‍’ ല്‍ കൈവശം വന്നുചേര്‍ന്ന തീയ്യതി പ്രത്യകമായി അടങ്ങിയതായിരിക്കണം ഒപ്പം, ഡിലേ പെനാല്‍റ്റി ക്ലോസും ഒരു മുന്‍കരുതലിനായി ഉള്‍പ്പെടുത്തിയതായിരിക്കണം. കൂടാതെ, എഗ്രിമെന്റ് റ്റു സെയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

8. സെയിലബിള്‍ ഏരിയ ലോഡിംഗിന്റെ കൂടെ കാര്‍പ്പറ്റ് ഏരിയ കണക്കുകൂട്ടുന്നത്

സാധാരണയായി പൊതു ഇടങ്ങളുടെ ഏരിയ (അമനിറ്റീസ്, വരാന്തകള്‍ തുടങ്ങിയവ) കണക്കുകൂട്ടുകയും അത് ആനുപാതികമായി ഓരോ ഫ്‌ളാറ്റിന്റെയും കൂടെ കൂട്ടുകയുമാണ് ചെയ്യേണ്ടത്. ലോഡിംഗിനെപ്പറ്റി ഏഴുതപ്പെട്ട
നിബന്ധനകളൊന്നുമില്ലാത്തതുകൊണ്ട്, കൂടുതല്‍ സൗകര്യങ്ങളുള്ള പ്രോപ്രര്‍ട്ടികളുടെ കാര്യത്തില്‍, ഇത് 40 ശതമാനം വരെ കൂടുതലാകാം.

ദീര്‍ഘവീക്ഷണമുള്ള ഒരു പര്‍ച്ചേസര്‍ കാര്‍പ്പെറ്റ് ഏരിയയും സെയിലബിള്‍ ഏരിയയും സ്വീകാര്യമായി പരിധിയലാണോ എന്നത് ശ്രദ്ധയോടെ പരിശോധിക്കേണ്ടതാണ്. എന്നിരുന്നാലും RERA യുടെ പുതിയ ചട്ടമനുസരിച്ച്, ഒരു ബില്‍ഡര്‍ അവരുടെ കാര്‍പ്പറ്റ് ഏരിയ നല്‍കേണ്ടതാണ്.

9. ഒളിഞ്ഞിരിക്കുന്ന കോസ്റ്റുകള്‍ പരിശോധിക്കാതിരിക്കുക

നിങ്ങളുടെ അപ്പാര്‍ട്ട്‌മെന്റ് നിങ്ങള്‍ക്ക് കൈമാറുമ്പോള്‍, ബില്‍ഡറുടെ പ്രൈസ് ലിസ്റ്റ് അവര്‍ ചാര്‍ജ് ചെയ്യുന്ന അധികമായുള്ള കോസ്റ്റുകള്‍
സൂചിപ്പിച്ചിട്ടുണ്ടോ? ് നിങ്ങള്‍ തീരെ പ്രതീക്ഷിക്കാതിരിക്കുമ്പോള്‍ പലപ്പോഴും ബില്‍ഡേഴ്‌സ് ചില അധിക കോസ്റ്റുകള്‍ ഇടാറുണ്ട്. ക്രമേണ, വാങ്ങുന്നയാള്‍ അവര്‍ ബില്‍ഡര്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ പണം മുടക്കുന്നതായി കണ്ടെത്തുന്നു. ഈ ഈടാക്കിയ അധിക ചാര്‍ജ് താഴെപ്പറയുന്നവയിലേതെങ്കിലുമാകാം:

  • കേബിള്‍ കോസ്റ്റ്, ട്രാന്‍സ്‌ഫോര്‍മര്‍
  • ലീഗല്‍ ചാര്‍ജുകള്‍
  • KSEB/ KWA ചാര്‍ജുകള്‍
  • ക്ലബ് ഹൗസ് ചാര്‍ജുകള്‍
  • അസോസിയേഷനായുള്ള കോര്‍പസ് ഫണ്ട്
  • ടാക്‌സുകള്‍ (ഒരുതവണത്തെ വില്ലേജ്, പ്രോപ്പര്‍ട്ടി ടാക്‌സ്)

10. നിങ്ങളുടെ ഫിനാന്‍സ് ശരിയാകാത്തത്

നിങ്ങള്‍ നിങ്ങളുടെ സ്വപ്നഭവനം സ്വന്തമാക്കാനായി ഒരു ഹോം ലോണിനായി പ്ലാന്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ മാസവരുമാനത്തിന്റെ ഒരു ഉചിതമായ
കണക്കുകൂട്ടല്‍ ആവശ്യമാണ്. മാസാമാസമുള്ള EMIയും ഇന്‍ഷുറന്‍സ്, ടാക്‌സ് തുടങ്ങിയ അഡീഷണല്‍ കോസ്റ്റുകളുമുള്ള പ്രോപ്പര്‍ട്ടി ചിലര്‍ വിലയ്ക്ക് വാങ്ങാറുണ്ട്. ഒരു ബഡ്ജറ്റ് ഫിക്‌സ് ചെയ്ത് അതില്‍ ഉറച്ച് നിന്നാല്‍ ഈ പിഴവില്‍ നിന്നൊഴിവാകാം.

നമുക്ക് പിഴവുകള്‍ സംഭവിക്കാം. പക്ഷെ റിയല്‍ എസ്റ്റേറ്റില്‍ പിഴവുകള്‍ വരുത്തുന്നത് അതുപോലെതന്നെ ഇന്നും നാളെയും നിങ്ങള്‍ക്ക് പണച്ചെലവ് വരുത്തിവയ്ക്കും. അതുകൊണ്ട് തുടക്കത്തില്‍ തന്നെ പിഴവുകള്‍ വരുത്താതിരിക്കുക എന്നതാണ് ബുദ്ധിപൂര്‍വ്വംം ചെയ്യേണ്ടത്. സുന്ദരവും അനായാസകരവുമായ ഒരു ജീവിതം വീട്ടിലുണ്ടായിരിക്കാന്‍ മുകളില്‍ക്കൊടുത്തിരിക്കുന്ന കാര്യങ്ങളില്‍ ഓരോന്നും ശ്രദ്ധിക്കുക.

ശരിയായതും മികച്ചതുമായ കേരളത്തിലെ ബില്‍ഡേഴ്‌സില്‍ നിന്ന് നിങ്ങള്‍ക്ക് പിഴവുകള്‍ സംഭവിക്കില്ല.. അതുകൊണ്ടുതന്നെയാണ് നിങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നുവെന്ന് ഉറപ്പുവരുത്താനായി ഏറ്റവും വിശ്വസ്ത ബില്‍ഡറായ കല്യാണ്‍ ഡെവലപ്പേഴ്‌സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നത്.

More in Construction Consultant

919946653555