Homes
നിങ്ങളുടെ വീടിന്റെ മൂല്യം ഉയര്‍ത്താന്‍ സഹായിക്കുന്ന 10 ഘടകങ്ങള്‍
1. പ്രധാന അറ്റകുറ്റപണികള്‍ അവഗണിക്കരുത്.
പ്രധാന അറ്റകുറ്റപണികളെ അവഗണിച്ചുകൊണ്ട് വീട് മോടിപിടിപ്പിക്കലിന് പ്രാമുഖ്യം നല്‍കുന്നത് അഭികാമ്യമല്ല. ചില പൊതു ആയതും പ്രധാനപ്പെട്ടതുമായ പ്രശ്നങ്ങളാണ് മേല്‍കൂര ചോരുന്നത്, നിറം മങ്ങിയ ഭിത്തികള്‍ മുകള്‍ത്തട്ടുകള്‍, ജീര്‍ണ്ണിച്ച മേല്‍ക്കൂര തടികള്‍, പൊട്ടിയ റൂഫ് ടയലുകളും ഫ്ളോര്‍ ടയലുകളും, നനഞ്ഞ സീംലീഗുകള് , തുരുമ്പിച്ച വാതിലുകളും ജനാലകളും , പ്രാണികളുടെ ഉപദ്രവം , ഫ്ളോര്‍ ബോര്‍ഡുകളുടേയും സ്റ്റെയറിന്റെയും അസ്വസ്തയുളവാക്കുന്ന ശബ്ദം എന്നിങ്ങനെയുള്ള പ്രധാന അറ്റകുറ്റപണികള്‍ക്ക് പ്രാധാന്യം നല്‍കണം. ഇത് വീടിന്റെ മൂല്യം ഉയര്‍ത്തും.
2. ശരിയായി അലങ്കരിക്കൂ
നിങ്ങള്‍ ഏറ്റവും ഭംഗിയായും ശരിയായും ചെയ്യേണ്ട ഒന്നാണ് വീട് അലങ്കരിക്കുക എന്നത്. വീട് അന്വേഷിച്ച് നടക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് വീടിന്റെ പുതുമ, ഫ്രെഷ് പെയിന്റ് , നൂതനമായ ടാപ്പുകളും ബള്‍ബുകളും , വൃത്തിയുള്ള ജനലുകള്‍, അടുക്കളയുടേയും ബാത്ത്റൂമിന്റെയും മേക്ക് ഓവര്‍ തുടങ്ങി വീടിന്റെ വൃത്തിവരെ ആണ്. എന്നാല്‍ ഇതെല്ലാം ചെയ്യുമ്പോഴും ഒന്ന് ഓര്‍ത്ത് വച്ചോളുക, എല്ലാം സിംപിള്‍ ആയിരിക്കണം. എങ്കില്‍ മാത്രമേ വാങ്ങുന്നവര്‍ക്ക് അവരുടെ അഭിരുചിയ്ക്ക് അനുസരിച്ച് വീണ്ടും മാറ്റങ്ങള്‍ ചെയ്യാന്‍ സാധിക്കൂ.
3. ബെഡ് റൂമുകളുടെ എണ്ണം കൂട്ടുക
ബെഡ് റൂമുകളുടെ എണ്ണം കൂടുന്നത് വീടിന്റെ മൂല്യം ഉയര്‍ത്തുന്നതിന് കാരണമാണ്.നിങ്ങളുടെ വീട്ടില്‍ ഒരു എക്സ്ടാ റൂം ഉണ്ടെങ്കില്‍ അത് കിടപ്പ് മുറിയായി മാറ്റാന്‍ നോക്കുക. മുകളില്‍ സ്പെയ്സ് ഉണ്ടെങ്കില്‍ അതും കിടപ്പ് മുറി ആക്കാവുന്നതാണ്. കൂടുതല്‍ കിടപ്പുമുറികള്‍ ഉള്ളപ്പോള്‍ വാങ്ങാന്‍ വരുന്നവരുടെ ഉള്ളില്‍ വീടിനെക്കുറിച്ച് നല്ല മതിപ്പ് ഉളവാക്കും.
4. അനാവശ്യ സാധനങ്ങള്‍ വീട്ടില്‍ നിന്നും ഒഴിവാക്കുക
ഏറ്റവും പ്രയോജനപ്രദവും ചിലവുകുറഞ്ഞതുമായ കാര്യമാണ് ഇത്. കാലങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന വസ്തുക്കള്‍ വീടിന്റെ ആളുകള്‍ ശ്രദ്ധിക്കാത്ത ഏരിയയിലേക്ക് മാറ്റുക.
5. ഉദ്യാനപരിപാലനം
പുല്ത്തട്ടുകളുടെയും മറ്റ് ചെടികളുടെയും കാലകാലങ്ങളിലുള്ള പരിപാലനം പ്രോപ്പര്‍ട്ടി വാങ്ങാന്‍ വരുന്നവരുടെ ഇടയില്‍ കൂടുതല്‍ മതിപ്പ് ഉളവാക്കാന്‍ സഹായകമാകുന്നു. ആലങ്കാരിക വേലികളും ഇരുപ്പിടങ്ങളും ബാര്‍ബിക്യൂ
ഏരിയകളും മറ്റും സ്ഥാപിക്കുന്നത് നിങ്ങളുടെ വീടിന്റെ മൂല്യം ഉയര്‍ത്തുന്നതിന് കാരണമാകും.
6. അടുക്കളയ്ക്ക് കൂടുതല്‍ ശ്രദ്ധകൊടുക്കാം.
വീട് വില്പന നടക്കുന്നതിന് അടുക്കള ഒരു പ്രധാനഘടകമാണെന്നാണ് ഇതിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഗൃഹോപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തണം. കബോര്‍ഡ്സ് പെയിന്റ് ചെയ്യുക, മോശമായതും പഴകിതുമായ ഡോറുകളും ഹാന്‍ഡിലുകളും മാറ്റുക. അടുക്കളയിലേക്ക് വെളിച്ചം നല്ല രീതിയില്‍ പ്രവേശിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
7. പ്രകാശ ലഭ്യത ഉറപ്പാക്കുക
ജനാലകളും കര്‍ട്ടനുകളും ക്രമീകരിക്കുന്നതിലൂടെ സ്വാഭാവിക വെളിച്ചം വീട്ടിലെ എല്ലാ മുറികളിലേക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇതോടൊപ്പം മറ്റ് ലൈറ്റിംഗ് ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ ചെലുത്തണം.
8. പാര്‍ക്കിംഗ് സൗകര്യം
വീടിന്റെ മൂല്യം ഉയര്‍ത്തുന്നതിനുള്ള മറ്റൊരു പ്രധാന ഘടകം ഉചിതമായ പാര്‍ക്കിംഗ് സൗകര്യമാണ്. വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവരില്‍ പലരും വിശാലമായ ഉദ്യാനത്തേക്കാള് ഏറെ, നല്ല പാര്‍ക്കിംഗ് സൗകര്യം പ്രതീക്ഷിക്കും എന്നുള്ളത് കൊണ്ട് തന്നെ കൂടുതല്‍ സ്ഥലം പാര്‍ക്കിംഗിന് വേണ്ട് മാറ്റിവയ്ക്കുന്നത്
ഉചിതമായിരിക്കും
9. മികച്ച സ്റ്റോറേജ് സൗകര്യം
വീട്ടിലെ സ്റ്റോറേജ് സ്പെയ്സ് വില്പനയിലെ മറ്റൊരു പ്രധാന ഘടകമാണ്. സ്റ്റെയറുകള്‍ക്ക് താഴെയുള്ള സ്ഥലം, സിങ്കുകള്‍ക്ക് മുകളിലും താഴെയുമുള്ള സ്ഥലം, ഭിത്തികളിലെ സ്ഥലം, ചിമ്മനിയ്ക്ക് സമീപമുള്ള സ്ഥലങ്ങള്‍ ഇതെല്ലാം സ്റ്റോറേജ് സ്പെയ്സ് ആയി മാറ്റാം. കൂടാതെ കിച്ചണ്‍ കാബിനറ്റുകള്‍, ബാത്തറൂം , കബോഡുകള്‍
ഇവയും വീടിന്റെ മൂല്യം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.
10. പുറം മോടിപിടിപ്പിക്കല്‍
ഒറ്റ നോട്ടത്തില്‍ തന്നെ വീട് ഇഷ്ടപ്പെടുന്നവര്‍ ഉണ്ട്. അത് മോശമാണെങ്കില്‍ പിന്നീട് അങ്ങോട്ട് എത്ര നന്നായാലും കാര്യമില്ല. അതുകൊണ്ട് ഭിത്തികള്‍ക്ക് പെയിന്റ്, വാതിലുകളും ജനാലകളും നന്നാക്കുക, ചെടികള്‍ വച്ചുപിടിപ്പിക്കുക, വീടിന്റെ നെയിം പ്ലേറ്റ് , നമ്പര്‍ തുടങ്ങിയവ ഭംഗിയാക്കുക എന്നിങ്ങനെ വീടിനെ
ആകര്‍ഷകമാക്കാന്‍ പറ്റുന്ന രീതിയില്‍ എല്ലാം ചെയ്യുക.
