അപ്പാര്‍ട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്‍- ഒരു വഴികാട്ടി

Architecture

അപ്പാര്‍ട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്‍- ഒരു വഴികാട്ടി

എന്താണ് അപ്പാര്‍ട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്‍?

ഇന്നത്തെ സാമൂഹ്യജീവിതത്തിലെ പ്രധാനകൂട്ടായ്്മകളില്‍ ഒന്നാണ് അപ്പാര്‍ട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്‍. താമസക്കാരുടെ ക്ഷേമത്തിനായി നിമയാവലികളും മാര്‍ഗരേഖകളും ഉണ്ടാക്കുകയും അത് നല്ല രീതിയില്‍ നടത്തിക്കൊണ്ട് പോകുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. കേരളത്തിലെ അപ്പാര്‍ട്ട്‌മെന്റുകളിലെ സാമൂഹ്യ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് ഈ കൂട്ടായ്മയ്ക്ക് വലിയ പങ്കുണ്ട്. അപ്പാര്‍ട്ട്‌മെന്റുകളിലെ പൊതുസേവനങ്ങള്‍ നടത്തുക എന്നതും സമയാനുസൃതമായി അംഗങ്ങളുടെ കൂട്ടായ്മകളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുക എന്നതും അസോസിയേഷന്റെ ചുമതലില്‍ പെട്ടതാണ്. ഓരോ അംഗങ്ങളുടേയും അവകാശസംരക്ഷണം ഉറപ്പ് വരുത്തുക എന്നത് അസോസിയേഷന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്.

അപ്പാര്‍ട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്തതോ അല്ലാത്തതോ ആകാം. പക്ഷെ നിയമപരമായ സംരക്ഷണം ഉറപ്പാക്കുന്നതിനും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനും അസോസിയേഷന്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്യുന്നത് ഉചിതമാണ്.

ഒരു അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്റെ ഉത്തരവാദിത്തങ്ങളും ചുമതലകളും: ഓരോ അംഗങ്ങളും അവരുടെ ചുമതലകള്‍ നല്ല രീതിയില്‍ നിറവേറ്റുന്നതിലൂടെയാണ് ഒരു അസോസിയേഷന്‍ വിജയം കൈവരിക്കുന്നത്. ഓരോരുത്തരുടേയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും താഴെ കൊടുക്കുന്നു.

A. അംഗം

Role: ഓരോ അപ്പാര്‍ട്ട്‌മെന്റ് ഉടമയും സ്വഭാവികമായും ഈ അസോസിയേഷനിലെ അംഗമായി മാറുന്നു. സംയുക്ത ഉടമസ്ഥാവകാശമുള്ള അപ്പാര്‍ട്ട്‌മെന്റുകളുടെ കാര്യത്തില്‍ ആധാരപ്രകാരമുള്ള പ്രഥമ വ്യക്തിയാണ് അസോസിയേഷന്‍ അംഗം. അപ്പാര്‍ട്ട്‌മെന്റ് ഉടമകളല്ലാത്ത ആര്‍ക്കും ഈ അസോസിയേഷനില്‍ അംഗത്വം ലഭിക്കുന്നതല്ല.

അസോസിയേഷന്‍ അംഗം എന്ന നിലയ്ക്ക് ജനറല്‍ബോഡി മീറ്റിംഗുകളില്‍ പങ്കെടുക്കുകയും ഫീസുകള്‍ കൃത്യമായി അടക്കുകയും നിയമാവലി കൃത്യമായി പാലിക്കുകയും ചെയ്യേണ്ടതാണ്.

എല്ലാ അംഗങ്ങള്‍ക്കും വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗുകളിലും മറ്റ് മീറ്റിംഗുകളിലും വോട്ട് രേഖപ്പെടുത്താന്‍ ഉള്ള അവകാശം ഉണ്ടായിരിക്കുന്നതാണ്. രേഖപ്പെടുത്താവുന്ന വോട്ടുകളുടെ എണ്ണം കൈവശമുള്ള അപ്പാര്‍ട്ടുമെന്റുകളുടെ ആനുപാതികമായിരിക്കും. അംഗത്തിന്റെ അഭാവത്തില്‍ അവരുടെ പ്രതിനിധിയ്്ക്ക് വോട്ട് ചെയ്യാവുന്നതാണ്.

ഓരോ അംഗങ്ങള്‍ക്കും അസോസിയേഷന്റെ കണക്കുകളും മറ്റ് രേഖകളും പരിശോധിക്കാനുള്ള അവകാശം ഉണ്ടായിരിക്കുന്നതാണ്. ഇതിനായി മാനേജിംഗ് കമ്മറ്റിക്ക് 3 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടതാണ്.

B. അസോസിയേറ്റ് അംഗം

ഉടമകളല്ലാത്ത താമസക്കാരോ നിയമപരമായി അപ്പാര്‍ട്ട്‌മെന്റ് കൈവശം വയ്ക്കുന്നവരോ ആണ് അസോസിയേഷനിലെ അസോസിയേറ്റ് അംഗമായി കണക്കാക്കപ്പെടുന്നത്. അസോസിയേറ്റ് അംഗങ്ങള്‍ പൊതുസേവനങ്ങള്‍ ഉപയോഗിക്കുന്നതിലേക്കായി മെയിന്റനന്‍സ് ചാര്‍ജസ് അടക്കാന്‍ ബാധ്യസ്ഥരാണ്. ഫ്‌ളാറ്റ് ഉടമ അധികാരപ്പെടുത്തിയാല്‍ അല്ലാതെ അസോസിയേറ്റ് അംഗങ്ങള്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.

C. ജനറല്‍ബോഡി

അസോസിയേഷനിലെ എല്ലാ അംഗങ്ങളും ഉള്‍പ്പെടുന്ന പരമാധികാര കമ്മറ്റിയാണ് ജനറല്‍ബോഡി. ഭൂരിപക്ഷ വോട്ടുകളോടെ ബൈലോയില്‍ ഭേദഗതി വരുത്താനുള്ള അധികാരം ജനറല്‍ബോഡിയില്‍ നിക്ഷിപ്തമാണ്.

D. മാനേജ്ജ്‌മെന്റ് കമ്മിറ്റി

ജനറല്‍ബോഡിയാല്‍ തിരഞ്ഞെടുക്കപ്പെടുന്ന മാനേജ്ജിംഗ് കമ്മറ്റിയാണ്, അധികാരികള്‍ക്ക് മുന്നില്‍ അസോസിയേഷന്റെ മുഖമായി പ്രവര്‍ത്തിക്കുന്നത്. മാനേജിംഗ് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ജനറല്‍ബോഡിയാല്‍ കാലകാലങ്ങളില്‍ പരിശോധിക്കപ്പെടുന്നു. സാധരണയായി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് , സെക്രട്ടറി, ട്രെഷറര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് എക്‌സിക്യുട്ടീവ് കമ്മറ്റി അഥവാ മാനേജ്ജ്‌മെന്റ് കമ്മറ്റി.

മാനേജ്ജ്‌മെന്റ് കമ്മറ്റിയുടെ ചുമതലകള്‍

  • അപ്പാര്‍ട്ട്‌മെന്റിന്റെ വിനോദസൗകര്യങ്ങളും സേവനങ്ങളും മികച്ച രീതിയില്‍ നടത്തിക്കൊണ്ട് പോകുക.
  • ദൈനംദിനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ജീവനക്കാരെ ചുമതലപ്പെടുത്തുക.
  • ഓരോ അംഗങ്ങളുടെയും അവകാശത്തെയും താത്പര്യത്തെയും സംരക്ഷിച്ചുകൊണ്ട് അവരെ പ്രതിനിധീകരിക്കുക.
  • സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
  • ഏതെങ്കിലും ദേശസാല്‍കൃതബാങ്കില്‍ അസോസിയേഷന്റെ പേരില്‍ ഒന്നോ അതില്‍ അധികമോ അക്കൗണ്ടുകള്‍ തുറക്കുകയും ഇടപാടുകള്‍ നടത്തുകയും ചെയ്യുക.
  • അസോസിയേഷന്റെ വരുമാനം പൊതു ലക്ഷ്യത്തിനായി ഉപയോഗിക്കുകയും വ്യക്തിതാത്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.
  • അപ്പാര്‍ട്ട്‌മെന്റിന്റെ സ്ഥലവും കെട്ടിടങ്ങളും ഉള്‍പ്പെടെയുള്ള ആസ്തികളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സുരക്ഷിതമായി പരിപാലിക്കുക.

മാനേജ്ജ്‌മെന്റ് കമ്മിറ്റിയിലെ പ്രധാന പദവികള്‍

trusted builder

പ്രസിഡന്റ്: അസോസിയേഷന്റെ നിയന്ത്രാണാധികാരം പ്രസിഡന്റിനുള്ളതാണ്. അസോസിയേഷന് വേണ്ടി ജനറല്‍ ബോഡിയുടെ സമ്മതത്തോടെ നിയമപരമായി നടപടികള്‍ എടുക്കാനുള്ള അധികാരവും പ്രസിഡന്റിന് മാത്രമാണ്. അസോസിയേഷനുമായി ബന്ധപ്പെട്ട രേഖകളിലെല്ലാം ഒപ്പിടുന്നതിനുള്ള അധികാരം പ്രസിഡന്റിനാണ് ഉള്ളത്. പ്രസിഡന്റിന്റെ അഭാവത്തില്‍ കമ്മറ്റിക്ക് , ഇത്തരം രേഖകളില്‍ ഒപ്പിടുന്നതിനായി സെക്രട്ടറിയോ ട്രെഷററെയോ അധികാരപ്പെടുത്താം.

സെക്രട്ടറി: അസോസിയേഷനിലെ എക്‌സിക്യുട്ടീവ് അഡ്മിനിട്രേഷന്റെ ചുമതല സെക്രട്ടറിയ്ക്കാണ്.

ട്രെഷറര്‍: അസോസിയേഷനിലെ ഫണ്ടു ഉള്‍പ്പെടെ മറ്റ് സ്വത്ത് വകകളുടെ സംരക്ഷകനാണ് ട്രെഷറര്‍. പ്രസിഡന്റുമായോ സെക്രട്ടറിയുമായോ ചേര്‍ന്ന് ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ ഉള്ള അധികാരം ട്രെഷറര്‍ക്ക് ഉണ്ട്.

അപ്പാര്‍ട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്റെ അധികാരങ്ങള്‍

അപ്പാര്‍ട്ട്‌മെന്റിലെ അംഗങ്ങള്‍ക്കും താമസക്കാര്‍ക്കും ഇടയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ഉത്തരവാദിത്തം അസോസിയേഷനുണ്ട്. അസോസിയേഷനില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ താഴെ കൊടുക്കുന്നു.

1. മെയിന്റനന്‍സ് തുക പിരിക്കാനുള്ള അധികാരം: അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ ഉപയോഗിച്ച് വരുന്ന പൊതുസേവനങ്ങള്‍ക്കുളള ചിലവാണ് മെയിന്റനന്‍സ് ഫീസ്. ബില്‍ഡേസ് സാധാരണയായി അസോസിയേഷന്‍ തുടങ്ങി മെയിന്റനന്‍സ് ചാര്‍ജ്ജസ് തീരുമാനിക്കാനുള്ള അധികാരം ഉടമസ്ഥര്‍ക്ക് നല്‍കുന്നു. ഏതെങ്കിലും അംഗം കുടിശ്ശിക വരുത്തുന്ന സാഹചര്യത്തില്‍ പലിശയും പിഴയും ചുമത്താനും ഈ തുക പിരിച്ചെടുക്കാനുമുള്ള അധികാരം അസോസിയേഷനുണ്ട്. കുടിശ്ശിക വരുത്തുന്ന അംഗങ്ങളെ നിയമപരമായി നേരിടാനുള്ള അധികാരം അസോസിയേഷന് ഉണ്ടെങ്കിലും അവര്‍ക്ക് നല്‍കേണ്ട പൊതുസേവനങ്ങളെ നിഷേധിക്കാനുള്ള അധികാരം ഇല്ല.

2. അംഗങ്ങളെ നിയമപരമായി നേരിടാനുള്ള അധികാരം: അംഗങ്ങളുടെ അവകാശങ്ങളെയും താത്പര്യങ്ങളെയും സംരക്ഷിച്ചുകൊണ്ട് കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം മാനേജ്ജ്‌മെന്റ് കമ്മറ്റിക്കുള്ളതാണ്. ഏതെങ്കിലും അസോസിയേഷന്‍ അംഗം എന്തെങ്കിലും തരത്തിലുള്ള അഴിമതി, കൃത്രിമം എന്നിവ നടത്തിയാല്‍ അത് ശിക്ഷാര്‍ഹമായിരിക്കും. ഇത്തരം കൃത്യങ്ങളുടെ പേരില്‍ നടപടി എടുക്കാനുള്ള അധികാരം അസോസിയേഷനുണ്ട്.

3. ബില്‍ഡറെ നിയമപരമായി നേരിടാനുള്ള അധികാരം: നിലവാരം ഇല്ലാത്ത നിര്‍മാണം നടത്തുക വഴിയോ സമയാനുസൃതം അപ്പാര്‍ട്ട്‌മെന്റുകള്‍ കൈമാറാത്തത് വഴിയോ ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാനുള്ള സാഹചര്യം നിലവിലുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ബില്‍ഡറിന് എതിരെ കോടതിയെ സമീപിക്കാനുള്ള അധികാരം അപ്പാര്‍ട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷനുണ്ട്.

മറുവശം!

ചിലപ്പോഴെങ്കിലും അപ്പാര്‍ട്ട്‌മെന്റ്് ഓണേഴ്‌സ് അസോസിയേഷനുകള്‍ അംഗങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാത്ത അവസ്ഥ ഉണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ എത്രയും പെട്ടന്ന് ഇവ നിര്‍വഹിച്ച് കൊടുക്കേണ്ട ഉത്തരവാദിത്തം മാനേജ്ജ്‌മെന്റ് കമ്മറ്റിക്ക് ഉള്ളതാണ്. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം അംഗങ്ങള്‍ക്ക് കോടതിയെ സമീപിക്കാവുന്നതോ രജിസ്ട്രാറുമായി ബന്ധപ്പെടാവുന്നതോ ആണ്. അന്വേഷണാടിസ്ഥാനത്തില്‍ അസോസിയേഷന്റെ രജിസ്ട്രഷന്‍ റദ്ദാക്കനുള്ള അധികാരം രജിസ്ട്രാര്‍ ഓഫ് സൊസൈറ്റീസിന് ഉണ്ട്.

നിങ്ങള്‍ അപ്പാര്‍ട്ട്‌മെന്റ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത് കൊച്ചിയിലോ , തിരുവനന്തപുരത്തോ, കോട്ടയത്തോ, തൃശ്ശൂരിലോ ആയിക്കോട്ടേ, ഒരു മികച്ച അസോസിയേഷന്‍ ഉണ്ടെങ്കില്‍ മാത്രമേ അപ്പാര്‍ട്ട്‌മെന്റുകളിലുള്ള നിങ്ങളുടെ ജീവിതം മികച്ചതാകൂ അത് ബന്ധങ്ങള്‍ ദൃഢമാക്കും. വിശ്വാസം കൈമുതലാക്കിയ കല്യാണ്‍ ഡവലപ്പേഴ്‌സിനെ പോലെയുള്ള ബില്‍ഡേഴ്‌സില്‍ നിന്നും അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങുകയും മാനേജ്ജ്‌മെന്റ് കമ്മിറ്റിയെ സൂക്ഷ്മതയോട് കൂടി തിരഞ്ഞെടുക്കുകയും ചെയ്യൂ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Architecture

To Top